പോസ്റ്റ് ഓഫീസില്‍ നിന്നും കാല് ലക്ഷം രൂപ തിരിമറി നടത്തിയ പോസ്റ്റ്മാനെതിരെ കേസ്
Sep 28, 2012, 14:53 IST
കാസര്‍കോട്: പോസ്റ്റ് ഓഫീസില്‍ അടയ്ക്കേണ്ട കാല് ലക്ഷം രൂപ തിരിമറി നടത്തിയതിന് പോസ്റ്റ്മാനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂര്‍ ബദിരടുക്കയിലെ പോസ്റ്റ് മാസ്റ്റര്‍ എം. കൃഷ്ണനെതിരെയാണ് കേസെടുത്തത്.
കാസര്‍കോട് സബ് ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് സൂപ്രണ്ട് സി.കെ. മേനോന്റെ പരാതിയിലാണ് കേസെടുത്തത്. 1993 ജൂലൈ 26 മുതല്‍ പലരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 2,5000 രൂപ ഓഫീസില്‍ അടയ്ക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് പരാതി. പോലീസ് പരാതിയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Case, Post Master, Police, Post Office, Kasaragod, Mogral Puthur, Kerala