സാക്ഷി പറയാനെത്തി അനുമതിയില്ലാതെ ഇറങ്ങിപ്പോയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
Apr 26, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2016) സാക്ഷി പറയാനെത്തി അനുമതിയില്ലാതെ ഇറങ്ങിപ്പോയ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമനെതിരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി കെ സനല്‍കുമാര്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് കോടതി വിശദീകരണവും ആശ്യപ്പെട്ടിട്ടുണ്ട്.
പിതാവ് മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ 2015ല്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്ന കേസാണിത്.
19, 20 സാക്ഷികളുടെ വിസ്താരം നടക്കുന്ന ശനിയാഴ്ച രാവിലെ തന്നെ 20-ാം സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ സി ഐ യു പ്രേമന്‍ കോടതിയില്‍ എത്തിയിരുന്നു. കുടുംബക്കോടതിയുടെയും അവധിക്കാല കോടതിയുടെയും ചുമതലയുള്ള ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) രാവിലെ 19-ാം സാക്ഷിയെ വിസ്തരിക്കുകയും 20-ാം സാക്ഷിയായ സി ഐ യു പ്രേമന്‍ ഹാജരായതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജിയില്ലാത്തതിനാല്‍ ആ കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നതിനായി പ്രേമന്റെ വിസ്താരം ഉച്ചയ്ക്ക് ശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ഉച്ചയ്ക്കുശേഷം കേസ് വിളിച്ചപ്പോള്‍ പ്രേമന്‍ ഉണ്ടായിരുന്നില്ല. കേസ് വാദിച്ചിരുന്ന അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സുധീറിനെയോ ജഡ്ജിയെയോ കോടതി വിട്ട് പോകുന്ന കാര്യം ഇന്‍സ്‌പെക്ടര്‍ അറിയിച്ചിരുന്നില്ല. ഹാജരായ ശേഷം കോടതിയില്‍ നിന്ന് പുറത്ത് പോകുന്നുണ്ടെങ്കില്‍ ജഡ്ജിയെ അറിയിച്ചിരിക്കണം എന്നാണ് നിയമം. ഇതു ലംഘിച്ചതിനാണ് കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടത്.
Keywords: Court, Kasaragod, Police, Hosdurg, Molestation, Case, Investigation, CI U Preman.