ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്
Jun 15, 2013, 12:29 IST
കാസര്‍കോട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെതിരെ നടപടിയെടുത്ത വൈരാഗ്യത്തിന് സ്‌കൂള്‍ കോംപൗണ്ടില്‍ അതിക്രമിച്ചുകയറി ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തുകയും മറ്റധ്യാപകരെ ചീത്തവിളിക്കുകയും ചെയ്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഷാഹിദിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പി.ടി.എ. തീരുമാനപ്രകാരം വിലക്കിയിരുന്നു. ഇത് ലംഘിച്ച് കഴിഞ്ഞദിവസം സ്‌കൂളില്‍ മൊബൈല്‍ ഫോണുമായെത്തിയ മുഹമ്മദ് ഷാഹിദിന്റെ കൈയ്യില്‍ നിന്ന് അധ്യാപകരും ഹെഡ്മാസ്റ്ററും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു ഇതിന്റെ വൈരാഗ്യത്തിനാണ് ഭീഷണി മുഴക്കിയതെന്ന് കോട്ടയം പാല സ്വദേശിയായ ഹെഡ്മാസ്റ്റര്‍
സ്‌കറിയ നല്‍കിയ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടുന്ന ഫോണുകള്‍ കോഴ്‌സ് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ മാത്രമേ തിരിച്ചുകൊടുക്കാവു എന്നും പി.ടി.എ. വ്യവസ്ഥചെയ്തിട്ടുണ്ട്. അതുപ്രകാരമാണ് പിടികൂടിയ ഫോണ്‍ ഓഫീസില്‍ സൂക്ഷിച്ചതെന്നും സ്‌കറിയയുടെ പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Thalangara, Teacher, School, Police, Case, Mobile-Phone, Students, Kerala, National News, Inter National News, Gulf News, Business News, Educational News, Gold News,Health News, Sports News.