സ്ത്രീയുടെ വീട് തകര്‍ത്ത പഞ്ചായത്ത് സെക്രട്ടറിക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്
Mar 31, 2012, 10:30 IST
കാസര്‍കോട്: സ്ത്രീയുടെ വീട് തകര്‍ത്ത പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. കുമ്പള പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരനും രണ്ട് ജീവനക്കാര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ബായിക്കട്ടയിലെ ദളിത് വിഭാഗക്കാരിയായ സുന്ദരന്റെ ഭാര്യ ലീലയുടെ(55) പരാതിയിലാണ് പോലീസ് കേസെടുത്തത്. മാര്‍ച്ച് 24ന് വൈകിട്ട് നാലു മണിയോടെയാണ് ലീലയുടെ കെ.ജി.പി 1/255 എ നമ്പര്‍ വീടാണ് പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരുമെത്തി പൊളിച്ച് നീക്കിയത്. വീട് പൊളിച്ചത് 1.30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ലീല പരാതിയില്‍ ചൂണ്ടികാട്ടി. വീട് അനധികൃതമായി കെട്ടിയതാണെന്നാരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയും മറ്റുമെത്തി വീട് പൊളിച്ചുനീക്കിയത്.
Keywords: kasaragod, House, Attack, case