പൊലീസിനെതിരെ വാട്‌സ്ആപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ വനിത പഞ്ചായത്തംഗത്തിനെതിരെ കേസ്
Mar 27, 2020, 11:12 IST
ഉദുമ: (www.kasargodvartha.com 27.03.2020) പൊലീസിനെതിരെ വാട്‌സ്ആപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ വനിത പഞ്ചായത്തംഗത്തിനെതിരെ കേസ്. പള്ളിക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡംഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകയുമായ ഷക്കീല ബഷീറിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പൊലീസിനെതിരെ ലഹള ഉണ്ടാക്കും വിധം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുമെന്നാണ് കേസ്.
വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും ബേക്കല്‍ മൗവ്വലില്‍ റോഡരികില്‍ യുവാക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് എത്തിയിരുന്നു. അനാവശ്യമായി നില്‍ക്കുന്ന യുവാക്കളോട് വീട്ടിലേക്ക് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ യുവാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് കൂട്ടം കൂടി നിന്നവരെ പൊലീസ് ഓടിച്ചു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം ഷക്കീല ബഷീര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പൊലീസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി പ്രകോപനത്തിന് ശ്രമിച്ചത്.
തന്റെ വീട് പൊലീസ് അടിച്ചു തകര്‍തതായി വ്യാജ പ്രചാരണവും ഷക്കീല നടത്തി. ഒരു വിഭാഗക്കാര്‍ താമസിക്കുന്ന ഏരിയകളില്‍ മാത്രമാണ് പൊലീസ് അക്രമം നടത്തുന്നുവെന്നാണ് ഷക്കീലയുടെ വ്യാജ സന്ദേശം.
Keywords: Kasaragod, Kerala, News, Case, Panchayath-Member, Fake , Case against Panchayat member for fake message