ക്ലബ് അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് ഭീഷണിപ്പെടുത്തിയതായി പരാതി; പോലീസ് കേസെടുത്തു
Nov 14, 2016, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2016) ക്ലബ് അക്രമിക്കുന്നത് തടയാന്‍ ചെന്നതിന് കോളര്‍ പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അണങ്കൂര്‍ ശാരദ നഗറിലെ നാരായണന്റെ മകന്‍ രമേശനാണ് പരാതിയുമായി പോലീസിലെത്തിയത്. രമേശന്റെ പരാതിയില്‍ അണങ്കൂരിലെ ഹബീബിനെതിരെയാണ് പോലീസ് കേസെടുത്തത്.
ശാരദ നഗറില്‍ പ്രവര്‍ത്തിക്കുന്ന നവശക്തി ക്ലബിന്റെ ഡോറും ടൈല്‍സും കല്ലിട്ട് നശിപ്പിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ ഹബീബ് കോളറില്‍ പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് രമേശന്റെ പരാതി.
ശാരദ നഗറില്‍ പ്രവര്‍ത്തിക്കുന്ന നവശക്തി ക്ലബിന്റെ ഡോറും ടൈല്‍സും കല്ലിട്ട് നശിപ്പിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ ഹബീബ് കോളറില്‍ പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് രമേശന്റെ പരാതി.
Keywords: Kasaragod, Kerala, case, Police, complaint, Threatening, Youth, Club, Case against one for threatening youth.