city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 61 കാരനെ തലയ്ക്ക് വെട്ടി; യഥാര്‍ത്ഥ കാരണം സ്വത്തും പണവും തട്ടിയെടുക്കലോ? ഒരാള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 28/10/2016) പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 61 കാരനെ തലയ്ക്കുവെട്ടിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ മീത്തല്‍ ചാലാ റോഡിലെ ഷെയ്ഖ് മൊയ്തീന്റെ മകന്‍ മുഹമ്മദ് യൂസഫി (61) നെയാണ് തലയ്ക്ക് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഹ്മദ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞദിവസം രാത്രി 10.30 മണിയോടെ അഹ്മദും യൂസഫിന്റെ അകന്ന ബന്ധത്തില്‍പ്പെട്ട സ്ത്രീയും ഇവരുടെ 17 വയസുള്ള മകളും യൂസഫിന്റെ വീട്ടില്‍ അതിക്രമിച്ചുകടന്ന് വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. അബോധാവസ്ഥയിലായ യൂസഫ് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇവര്‍ അക്രമം നടത്തിയത്. എന്നാല്‍ യൂസഫിനെ ഇവര്‍ ചില രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് അക്രമിക്കുകയായിരുന്നുവെന്നാണ് പരിസരവാസികളും യൂസഫിന്റെ ഭാര്യയുടെ ബന്ധുക്കളും പറയുന്നത്.

ഐ പി സി 307 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് അഹ്മദിനെതിരെ പോലീസ് കേസെടുത്തത്. അതേസമയം അഹ്മദിന്റെ കൂടെയുണ്ടായിരുന്ന അകന്ന ബന്ധത്തില്‍പ്പെട്ട സ്ത്രീയെയും അവരുടെ 17 കാരിയായ മകളെയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് യൂസഫിന്റെ ഭാര്യ മരണപ്പെട്ടത്. യൂസഫിന്റെ ഭാര്യയുടെ ആണ്ട് ചടങ്ങിന് ഗള്‍ഫിലുള്ള രണ്ട് ആണ്‍മക്കള്‍ നാട്ടില്‍ വരാനിരിക്കെയാണ് അക്രമം ഉണ്ടായത്.

വീട്ടില്‍ ബഹളം നടക്കുന്നത് കണ്ട് യൂസഫിന്റെ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ കാസര്‍കോട് ഗവ. കോളേജിന് സമീപത്തെ സെഡ് എം എസ് ബസ് കണ്‍ഡക്ടര്‍ മുഹമ്മദ് സാദിഖ് എത്തിയപ്പോള്‍ അടച്ചിട്ട വീട്ടിനകത്തു നിന്നും ചില രേഖകളില്‍ ഒപ്പു വെക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്ന സാദിഖ് തൊട്ടടുത്ത വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐ രാജുവും മൂന്നു പോലിസുകാരും പോലീസ് ജീപ്പില്‍ വീട്ടിലെത്തി വാതില്‍ തട്ടിവിളിച്ചെങ്കിലും കാല്‍ മണിക്കൂറോളം ആരും വാതില്‍ തുറന്നില്ല. പോലീസ് വാതില്‍ ചവിട്ടി തുറക്കുമെന്ന് പറഞ്ഞപ്പോഴാണ് അഹ്മദും കൂടെയുണ്ടായിരുന്ന സ്ത്രീയും മകളും പുറത്തിറങ്ങി വന്നത്. തന്റെ മകളെ യൂസഫ് ഫോണില്‍ വിളിച്ച് ശല്യപ്പെടുത്ത് എന്നാണ് സ്ത്രീ ഇവരോട് പറഞ്ഞത്.

വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെയാണ് യൂസഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യൂസഫിന്റെ വീട്ടില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നതായും ഇതും മറ്റു സമ്പാദ്യവും കൈക്കലാക്കുകയാകാം ഇവരുടെ ലക്ഷ്യമെന്നും യൂസഫിന്റെ ഭാര്യാവീട്ടുകാര്‍ സംശയിക്കുന്നു. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതായും വിവരമുണ്ട്. പ്രതി അഹ്മദ് അടുത്തിടെയാണ് ഈ സ്ത്രീയെ വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നു.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയായതിനാല്‍ കാസര്‍കോട് നിന്നും പോലീസ് യൂസഫിന്റെ മൊഴിയെടുക്കാന്‍ മംഗളൂരു ആശുപത്രിയിലെത്തിയെങ്കിലും അബോധാവസ്ഥയിലായതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. യൂസഫിന്റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് സാദിഖിന്റെ പരാതിയിലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തത്.
പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 61 കാരനെ തലയ്ക്ക് വെട്ടി; യഥാര്‍ത്ഥ കാരണം സ്വത്തും പണവും തട്ടിയെടുക്കലോ? ഒരാള്‍ക്കെതിരെ വധശ്രമത്തിന് കേസ്
Keywords: Kasaragod, Kerala, Attack, Case, Case against one for murder attempt, Assault, Attack, Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia