സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വൃദ്ധന്‍ കുടുങ്ങി
Sep 21, 2012, 17:22 IST
വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കിണറില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വൃദ്ധനെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ബളാലിലെ മാത്യു മൈക്കിളി(47)ന്റെ പരാതി പ്രകാരം ബളാല്‍ കിഴക്കേക്കാട്ടെ മണി(60)ക്കെതിരെ കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വെള്ളരിക്കുണ്ട് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്ന റോസക്കുട്ടിയുടെ ഉടമസ്ഥതയില്‍ ബളാലിലുള്ള സ്ഥലം മണി കയ്യേറുകയും 2012 മാര്‍ച്ച് 18 ന് തെങ്ങ്, കവുങ്ങ് തുടങ്ങിയവ വെട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മാത്യു മാര്‍ച്ച് 21 ന് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കി. എന്നാല്‍ 2012 ആഗസ്ത് 29 ന് മണി ഈ സ്ഥലത്ത് അതിക്രമിച്ച് കടന്ന് വാഴകള്‍ നശിപ്പിക്കുകയും തടയാന്‍ ചെന്ന മാത്യുവിനെയും മകളെയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തു.
ആറു വര്‍ഷത്തോളമായി തന്നെയും കുടുംബത്തെയും മണി പലവിധത്തിലും ഉപദ്രവിക്കുകയാണെന്നും സ്ത്രീകളെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തുകയും കിണറില്‍ മാലിന്യം നിക്ഷേപിക്കുകയും കോഴി, താറാവ് എന്നിവയെ വിഷം നല്‍കി കൊല്ലുകയുമാണെന്ന് മാത്യു കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി.

Keywords: Obscene, Old man, Case, Vellarikundu, Kasaragod