വയല്‍ നികത്തി സ്റ്റാര്‍ ഹോട്ടല്‍ പണിയാന്‍ അനുമതി നല്‍കിയ നഗരസഭാ മുന്‍ സെക്രട്ടറിക്കെതിരെ കേസ്
Dec 24, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/12/2015) വയല്‍ നികത്തി സ്റ്റാര്‍ ഹോട്ടല്‍ പണിയാന്‍ അനുമതി നല്‍കിയ കാഞ്ഞങ്ങാട് നഗരസഭാ എഞ്ചിനീയറും സെക്രട്ടറി ഇന്‍ചാര്‍ജുമായ എം.ടി ഗണേശനെതിരെ വിജിലന്‍സ് കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കാസര്‍കോട് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കെട്ടിട നിര്‍മാണത്തിന് തീരെ യോഗ്യമല്ലാത്ത വയലിലാണ് ബഹുനില കെട്ടിടം പണിതതെന്ന് കണ്ടെത്തിയിരുന്നു. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഗണേശന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇരുന്നൂറോളം അനധികൃത കെട്ടിട നിര്‍മാണം നിലവിലുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Keywords: Kanhangad-Municipality, Permission, Investigation, Kasaragod, Case, Suspension, Illegal construction, Engineer, Former secretary incharge, MT Ganeshan, Circle inspector.