എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ആക്രമിച്ചതിന് 4 എം.എസ്.എഫുകാര്‍ക്കെതിരെ വധശ്രമക്കേസ്
Dec 29, 2012, 13:00 IST
കാസര്‍കോട്: എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാലു മാത്യുവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. സാബിദ്, സുഹൈദ്, ഫഹദ്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വിദ്യാനഗറിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഭക്ഷണം കഴിക്കാനായി തൊട്ടടുത്ത കടയിലേക്ക് പോകുമ്പോഴാണ് ഷാലു മാത്യുവിന് നേരെ അക്രമം ഉണ്ടായത്. തലയ്ക്കും ദേഹത്തും പരിക്കേറ്റ ഷാലു ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കു വേണ്ടി വിദ്യാനഗര്‍ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.
Keywords: SFI, MSF, Attack, Murder-Case, Vidya Nagar, Police, CPM, Hospital, Treatment, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News, Case against MSF workers






