കോളേജ് കാമ്പസില്‍ പടക്കം പൊട്ടിച്ച എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Apr 5, 2012, 12:03 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് കാമ്പസില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. കോളേജ് പ്രിന്‍സിപ്പിലിന്റെ പരാതിയിലാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഉദുമ ബാരയിലെ ഋഷിദേവിനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റിമാന്റിലായിരുന്ന മൂന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിനെ തുര്‍ന്നാണ് ബുധനാഴ്ച വൈകിട്ട് കോളേജ് കാമ്പസില്‍ ആഹ്ലാദപ്രടകനം നടത്തിയത്.സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജ് ഡേയും അലങ്കോലപ്പെട്ടിരുന്നു.
Keywords: kasaragod, case, govt.college, MSF, Police, കേരളം,