വാടകയ്‌ക്കെടുത്ത കാര്‍ ഈട് വെച്ച് തട്ടിപ്പ്; മഞ്ചത്തടുക്ക സ്വദേശിയെ പോലീസ് തിരയുന്നു
May 22, 2013, 13:14 IST
കാസര്‍കോട്: മലപ്പുറത്തു നിന്ന് റന്റ് എ കാറായി കൊണ്ടു വരുന്ന കാറുകള്‍ ഈടു വെച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ മഞ്ചത്തടുക്ക സ്വദേശിയെ പോലീസ് തിരയുന്നു. മഞ്ചത്തടുക്കയിലെ നിയാസ് എന്നയാളെയാണ് പോലീസ് അന്വേഷിക്കുന്നത്.
തളങ്കര എം.ഡി. നഗറിലെ ശാഹുല്‍ ഹമീദ്, ജദീദ് റോഡ് സ്വദേശികളായ സക്കീര്‍, അബ്ദുല്‍ കരീം എന്നിവര്‍ നല്‍കിയ പരാതികളില്‍ നിയാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശാഹുല്‍ ഹമീദിന് ഫെബ്രുവരി 16 ന് ഒരു ഇന്നോവ കാര്‍ ഏല്‍പിച്ച് രണ്ടര ലക്ഷം രൂപ വാങ്ങി നിയാസ് മുങ്ങുകയായിരുന്നു. സക്കീറില്‍ നിന്ന് ഫെബ്രുവരി ആറിന് റിട്‌സ് കാര്‍ നല്‍കിയും അബ്ദുല്‍ കരീമില്‍ നിന്ന് ഫെബ്രുവരി 21 ന് മാരുതി റിട്‌സ് കാര്‍ നല്‍കിയും രണ്ടര ലക്ഷം രൂപാ വീതം വാങ്ങുകയായിരുന്നു.
കാര്‍ തല്‍ക്കാലം ഇവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞ് പണം കടം വാങ്ങുകയും പിന്നീട് തിരിച്ച് നല്‍കാതെ വഞ്ചിക്കുകയുമാണ് നിയാസിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. മലപ്പുറത്തു നിന്ന് റന്റ് എ കാര്‍ വ്യവസ്ഥയിലാണ് കാറുകള്‍ കാസര്‍കോട്ടെത്തിക്കുന്നതെന്നും പോലീസ് സൂചിപ്പിച്ചു. വേറെയും ആളുകളെ നിയാസ് ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.
Keywords: Fraud, Car, Police, Thalangara, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.