വനിതാ ജോയിന്റ് ആര്‍ ടി ഒയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി പരാതി; പോലീസ് കേസെടുത്തു
Oct 10, 2017, 17:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2017) വനിതാ ജോയിന്റ് ആര്‍ ടി ഒയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി പരാതി. കാഞ്ഞങ്ങാട് ജോയന്റ് ആര്‍ ടി ഒ മട്ടന്നൂര്‍ സ്വദേശിനി എ സി ഷീബയുടെ പരാതിയിലാണ് ഐ ടി ആക്ട് പ്രകാരം എടത്തോട് സ്വദേശി സോണി മാത്യുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ആര്‍ സി ബുക്ക് പുതുക്കാനായി കാഞ്ഞങ്ങാട് ജോയന്റ് ആര്‍ ടി ഒ ഓഫീസില്‍ വന്നിരുന്നു.
എന്നാല്‍ കൃത്യ സമയത്ത് ആര്‍ സി ബുക്ക് ലഭിച്ചില്ലെന്നാരോപിച്ച് ഇദ്ദേഹം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. അതിന് ഡെപ്യൂട്ടി കമ്മീഷണര്‍ മറുപടി നല്‍കുന്നതുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഡെപ്യൂട്ടി കമ്മീഷണര്‍ പേരെടുത്ത് ആക്ഷേപിക്കുന്നതും ജോയന്റ് ആര്‍ ടി ഒ യെ അവഹേളിക്കുന്നതുമായ ശബ്ദ രേഖകളാണ് നവമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ അനാവശ്യമായി ഇക്കാര്യത്തില്‍ ഇടപെടുത്തുകയും സമൂഹത്തില്‍ അപമാനിക്കുകയുമായിരുന്നുവെന്ന് ജോയന്റ് ആര്‍ ടി ഒ നല്‍കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജോയന്റ് ആര്‍ ടി ഒ യുടെ പരാതിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, Police, RTO, case, Case against man for abusing RTO in social media