കുഴിവെട്ടിക്കുന്നതിനിടയില് ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
Oct 18, 2012, 14:04 IST
കാസര്‍കോട്: കുഴിവെട്ടിക്കുന്നതിനിടയില് ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കണ്ണാടിപ്പാറയിലെ വി.കെ. മുഹമ്മദിന്റെ മകന് ഇര്‍ഷാദിന് (19) പരിക്കേറ്റ സംഭവത്തില്‍ എച്ച്.ആര്. 38 എ. 9066 നമ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കള്‍വര്‍ട്ടിന് മുന്നിലെ കുഴി വെട്ടിക്കുന്നതിനിടയിലാണ് ലോറി ഇര്‍ഷാദ് സഞ്ചരിച്ച ബൈക്കിലിടിച്ചത്.
Keywords: Accident, Youth, Lorry, Injured, Bike, Case, Driver, Police, Kasaragod, Kerala