കാര്‍ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ KSRTC ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
Apr 6, 2012, 11:17 IST

കാസര്‍കോട്: ചെമ്മനാട് പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിലുരസി കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതിക്ക് ഗുരതരമായി പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ഉമാനഴ്സിംഗ് റോഡിലെ റഹ്മാന്റെ ഭാര്യ ആശാഫരീഖിനാണ്(26) ഗുരുതരമായി പരിക്കേറ്റത്. ബന്ധു ഖലീലിനും(28) പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുവായ അബ്ദുല്‍ ഖാദറിന്റെ മകന്‍ നൌഫലിന്റെ പരാതിയിലാണ് പോലീസ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. തലയ്ക്കും കണ്ണിനുമാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്.
Keywords: KSRTC,Car,Accident,case,Chemnad,Kasaragod