city-gold-ad-for-blogger

കാസര്‍കോട്ടെ ബിന്ദു ജ്വല്ലറിയില്‍ നിന്നും ജീവനക്കാരന്‍ 15 പവന്‍ സ്വര്‍ണം കടത്തിയതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 05.07.2014) കാസര്‍കോട്ടെ ബിന്ദു ജ്വല്ലറിയില്‍ നിന്നും ജീവനക്കാരന്‍ 15 പവന്‍ സ്വര്‍ണം കടത്തിയതായി പരാതി. ജ്വല്ലറി ഉടമ കറന്തക്കാട് അശ്വനി നഗറിലെ കെ.വി കുഞ്ഞിക്കണ്ണന്റെ മകനും പാര്‍ട്ണറുമായ കെ.വി അഭിലാഷാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ മാത്തലിലെ പാലേരി ഹൗസില്‍ അനീഷ് (32) ആണ് സ്വര്‍ണം തട്ടിയെടുത്തതെന്ന് ജ്വല്ലറി ഉടമയുടെ പരാതിയില്‍ പരയുന്നു. 2006 ജനുവരി ഒന്ന് മുതല്‍ 2013 ഒക്ടോബര്‍ 13 വരെയാണ് അനീഷ് ജ്വല്ലറിയില്‍ ജോലിക്ക് നിന്നത്. ഇതിനിടയില്‍ 15 പവന്‍ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും രഹസ്യമായി അനീഷ് കടത്തിയെന്നാണ് പരാതി.

മോഷണം കണ്ടെത്തിയ ജ്വല്ലറി ഉടമ അനീഷിന്റെ തട്ടിപ്പ് കയ്യോടെ പിടികൂടുകയായിരുന്നു. തനിക്ക് തെറ്റ് പറ്റിയെന്നും ജ്വല്ലറിയില്‍ നിന്നും എടുത്ത സ്വര്‍ണം തിരിച്ചേല്‍പിക്കാമെന്നും അനീഷ് സമ്മതിച്ചതിനാല്‍ അന്ന് യുവാവിനെ പോലീസിലേല്‍പിക്കുകയോ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല.

ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട അനീഷ് സ്വര്‍ണം തിരിച്ചെത്തിക്കാത്തതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ മകന്‍ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത്.

കാസര്‍കോട്ടെ ബിന്ദു ജ്വല്ലറിയില്‍ നിന്നും ജീവനക്കാരന്‍ 15 പവന്‍ സ്വര്‍ണം കടത്തിയതായി പരാതി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇറാഖില്‍ നിന്ന് നഴ്‌സുമാരുമായി ഇന്ത്യന്‍ വിമാനം പറന്നുയര്‍ന്നു

Keywords: Kasaragod, Jewellery-agent, Complaint, Gold, Police, Job, Cheating, Jewellery, Aneesh, Town Police, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia