മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി, പോലീസ് കേസെടുത്തു
Aug 12, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/08/2016) മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശ് ജുനൈദിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ലക്ഷ്മി നഗര്‍ തെരുവിലെ സല്‍മയുടെ പരാതിയിലാണ് കേസ്.
ദിവസവും മദ്യപിച്ച് വീട്ടിലെത്തുന്ന ജുനൈദ് സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായ പീഡിപ്പിക്കുന്നുവെന്നാണ് സല്‍മയുടെ പരാതി. 2013 ഏപ്രില്‍ 21നാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് ഒന്നര ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും നല്‍കിയതായും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kanhangad, complaint, Police, Molestation, husband, House-wife, case, Case against husband for molesting wife.