9 വര്‍ഷമായി സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്
Aug 20, 2014, 17:15 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2014) ഒമ്പത് വര്‍ഷമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡീപ്പിച്ചു വന്ന ഭര്‍ത്താവിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തു. നെട്ടണിഗെയിലെ മൂസയുടെ മകള്‍ ഫൗസിയ(29)യുടെ പരാതിയിലാണ് ഭര്‍ത്താവ്് ബദരിയ നഗറിലെ ഫക്രൂദ്ദീ(45)നെതിരെ് കുമ്പള പോലീസ് കേസെടുത്തത്.
ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് 30 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഈ സ്വര്‍ണമെല്ലാം ഫക്രൂദ്ദീന്‍ വിറ്റുതുലക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സി.ജെ.എം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഫക്രൂദ്ദീനെതിരെ കേസെടുത്തത്.