city-gold-ad-for-blogger

ചിലവിന് കിട്ടാന്‍ കോടതിയെ സമീപിച്ച യുവതിയെ വീടുകയറി ആക്രമിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ബേക്കല്‍: (www.kasargodvartha.com 25/10/2016) ചിലവിന് കിട്ടാന്‍ കോടതിയെ സമീപിച്ച യുവതിയെ വീടുകയറി ആക്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പനയാല്‍ കരിച്ചേരിയിലെ കൃഷ്ണന്റെ മകള്‍ സുകൃത(23)യുടെ പരാതിയില്‍ ഭര്‍ത്താവ് ഉദുമ നാലാംവാതുക്കലിലെ രതീഷിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

മൂന്നുവര്‍ഷം മുമ്പാണ് സുകൃതയെ പെയിന്റിംഗ് തൊഴിലാളിയായ രതീഷ് വിവാഹം ചെയ്തത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് സുകൃതയെ രതീഷ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ സുകൃത സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് രതീഷില്‍ നിന്നും ചിലവിന് കിട്ടാന്‍ സുകൃത കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുകൃതയെ രതീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിവരികയായിരുന്നു.

എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ഇതില്‍ പ്രകോപിതനായ രതീഷ് കഴിഞ്ഞ ദിവസം വൈകിട്ട് കരിച്ചേരിയിലെ വീട്ടില്‍ അതിക്രമിച്ചുകയറുകയും സുകൃതയെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ സുകൃത ആശുപത്രിയില്‍ ചികില്‍സയിലാണ്.
ചിലവിന് കിട്ടാന്‍ കോടതിയെ സമീപിച്ച യുവതിയെ വീടുകയറി ആക്രമിച്ചു; ഭര്‍ത്താവിനെതിരെ കേസ്

Keywords:  Bekal, Kasaragod, Attack, Case, Kerala, Court, Wife, Husband, Injured, Case against husband for assaulting wife

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia