സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനെതിരെ കേസ്
May 22, 2012, 15:10 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സൌത്ത് ചിത്താരി കൂളിക്കാട് ഹൌസില്‍ അബ്ദുള്ളയുടെ മകള്‍ ജമീലയുടെ (32) പരാതിയില്‍ ഭര്‍ത്താവ് മടിക്കേരിയിലെ ഇസ്മയിലിനെതിരെയാണ് (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
1998 ഒക്ടോബര്‍ 28 നാണ് ജമീലയെ ഇസ്മയില്‍ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ ജമീലയുടെ വീട്ടുകാര്‍ ഇസ്മയിലിന് ഒന്നര ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഇസ്മയില്‍ ജമീലയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഇതെതുടര്‍ന്നാണ് ജമീല ഇസ്മയിലിനെതിരെ കോടതിയില്‍ ഹരജി നല്‍കിയത്.
Keywords: Dowry, Case, Hhusband, Chithari, Kasaragod