മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്
Jul 2, 2017, 11:24 IST
വിദ്യാനഗര്‍: (www.kasargodvartha.com 02.07.2017) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ ചാല റോഡിലെ കുന്നില്‍ ഹൗസില്‍ ഷക്കീല ബീവി (23)യുടെ പരാതിയില്‍ ഭര്‍ത്താവ് സീതാംഗോളിയിലെ അബ്ദുല്‍ സമദ്, മാതാവ് ആസിയാ ബീവി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
2017 മാര്‍ച്ച് 19നാണ് അബ്ദുല്‍ സമദ് ഷക്കീല ബീവിയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ ഷക്കീലയുടെ വീട്ടുകാര്‍ അബ്ദുല്‍ സമദിന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയിരുന്നു. ഇനി 25 പവന്‍ സ്വര്‍ണം കൂടി വേണമെന്നാവശ്യപ്പെട്ട് ഷക്കീലയെ അബ്ദുല്‍ സമദും ആസിയാ ബീവിയും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, case, Police, complaint, Case against husband and mother for molesting wife