കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നവവധുവിന് പീഡനം; ഭര്‍ത്താവുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്
Oct 2, 2016, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 02/10/2016) കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നവവധുവിനെ പീഡിപ്പിക്കുന്നവെന്ന പരാതിയില്‍ ഭര്‍ത്താവുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍ രിഫാഇ മന്‍സിലിലെ മൂസക്കുഞ്ഞിയുടെ മകള്‍ ഖദീജത്തുല്‍ ബുഷ്‌റ (22)യുടെ പരാതിയില്‍ ഭര്‍ത്താവ് ഫൈസല്‍(31), പിതാവ് അബ്ബാസ്(64), മാതാവ് സൈനബ (55), ബന്ധുക്കളായ അബ്ദുല്‍ സാവാസ്, താഹിറ(37) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്.
2016 ജനുവരി 24നാണ് ഖദീജത്തുല്‍ ബുഷ്‌റയെ ഫൈസല്‍ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ഖദീജത്തുല്‍ ബുഷ്‌റയുടെ വീട്ടുകാര്‍ ഫൈസലിന് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ബുഷ്‌റയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചുവരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ബുഷ്‌റ കോടതിയെ സമീപിച്ചത്. പീഡനം അസഹ്യമായതോടെ ബുഷ്‌റ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
Keywords: Kasaragod, Kerala, Molestation, complaint, case, Police, Cash, Gold, Wife, Husband, Moosakunjhi, Faisal, Case against husband and family for molesting wife.