ഭര്‍ത്താവിന്റെ മൊബൈലില്‍ സ്ത്രീയുടെ ചിത്രം; ചോദിക്കാന്‍ ചെന്നതിന് ഭാര്യയെ മര്‍ദിച്ചതായി പരാതി, മൂന്നു പേര്‍ക്കെതിരെ കേസ്
Nov 23, 2016, 11:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/11/2016) ഭര്‍ത്താവിന്റെ മൊബൈലില്‍ സ്ത്രീയുടെ ചിത്രം കണ്ടത് ചോദിക്കാന്‍ ചെന്നതിന് ഭാര്യയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിക്കോത്ത് അടോട്ടെ കെ.വി. അശ്വതിയുടെ പരാതിയില്‍ ഭര്‍ത്താവ് പയ്യന്നൂര്‍ പാണപ്പുഴ പാറൂര്‍ സ്വദേശി ജയകൃഷ്ണന്‍, മാതാവ് റീത്ത, സഹോദരന്‍ രോഹിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
2012 ഏപ്രില്‍ എട്ടിനാണ് അശ്വതിയും ജയകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. കപ്പല്‍ ജോലിക്കാരനാണ് ജയകൃഷ്ണന്‍. ജയകൃഷ്ണന്‍ ജോലിക്ക് പോയാല്‍ അടോട്ടെ സ്വന്തം വീട്ടില്‍ താമസിക്കുകയാണ് പതിവ്. ജയകൃഷ്ണന്‍ നാട്ടിലെത്തിയാല്‍ പയ്യന്നൂര്‍ പാറൂരിലെ വീട്ടിലേക്ക് പോകും. നവംബര്‍ 18നാണ് ജയകൃഷ്ണന്‍ നാട്ടിലെത്തിയത്. നടുവേദനയെ തുടര്‍ന്ന് അശ്വതിയെ ഡോക്ടറെ കാണിച്ച ശേഷം തിരിച്ച് പയ്യന്നൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ജയകൃഷ്ണന്റെ ഫോണ്‍ അശ്വതിക്ക് ലഭിച്ചത്. ഇത് പരിശോധിക്കുന്നതിനിടെയാണ് സ്ത്രീയുടെ ദൃശ്യം കണ്ടത്.
ഇത് ചോദ്യം ചെയ്തതിന് ജയകൃഷ്ണനും മാതാവും സഹോദരനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് അശ്വതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ അശ്വതി ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: Kasaragod, Kerala, Kanhangad, complaint, husband, case, Investigation, Attack, Assault, Photo, Mobile Phone, Case against husband and family for assaulting wife.