city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടതി പരിസരത്ത് യുവതിയെ അക്രമിച്ചതിന് ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: സ്ത്രീധന പീഡനകേസില്‍ കുടുംബകോടതിയില്‍ ഹാജരായി പുറത്തിറങ്ങുമ്പോള്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃസഹോദരന്മാരായ രണ്ട് പേര്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ മൂസക്കുഞ്ഞിയുടെ മകള്‍ ഖദീജത്ത് ബുഷ്‌റ (24) യുടെ പരാതിയില്‍ ഭര്‍ത്താവ് തളങ്കര ജദീദ് റോഡിലെ അബ്ദുല്‍ സമീര്‍, സഹോദരന്മാരായ മുഹമ്മദ് റഫീഖ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കുടുംബകോടതി പരിസരത്ത് വെച്ചാണ് തന്നെ ഭര്‍ത്താവും സഹോദരങ്ങളും മര്‍ദിച്ചതെന്നാണ് ബുഷ്‌റയുടെ പരാതി.
കോടതി പരിസരത്ത് യുവതിയെ അക്രമിച്ചതിന് ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമെതിരെ കേസ്

ഭര്‍ത്താവ് തന്റെ തലമുടിപിടിച്ച് തള്ളുകയും സഹോദരന്മാര്‍ വയറ്റത്ത് ചവിട്ടുകയുമായിരുന്നുവെന്ന് ബുഷ്‌റ പറഞ്ഞു. മാതാവ് കുഞ്ഞാമിനയ്‌ക്കൊപ്പം കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അക്രമം. 2010 മെയ് 23നാണ് ബുഷ്‌റയും അബ്ദുല്‍ സമീറും വിവാഹിതരായത്. വിവാഹസമയത്ത് സ്ത്രീധനമായി 65 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതുടര്‍ന്നാണ് കുടുംബകോടതിയില്‍ കേസ് നല്‍കിയത്. പരിക്കേറ്റ ബുഷ്‌റ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also read:
ബീഹാറില്‍ ആര്‍.ജെ.ഡി നേതാവിന്റെ മൃതദേഹം കിണറ്റില്‍

Keywords:  Kasaragod, Woman, Husband, Attack, Case, Kerala, Court, Dowry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia