കൂലി ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ച വീട്ടുടമയ്‌ക്കെതിരെ കേസ്
Feb 19, 2013, 13:21 IST

കാസര്‍കോട്: ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള കൂലി ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ച വീട്ടുടമയ്‌ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പട്‌ള കുതിരപ്പാടിയിലെ കെ. മോഹനന്റെ (36) കൈ തല്ലിയൊടിച്ചതിന് പട്‌ള മന്നിപ്പാടി പനിനീര്‍കാട് ഹൗസില്‍ ശ്രീധരനെതിരെയാണ് കേസെടുത്തത്.
2012 ഡിസംബര്‍ മൂന്നിന് രാത്രി 7.30 മണിയോടെയാണ് സംഭവം. പണിയായുധത്തിന്റെ പിടികൊണ്ടാണ് തല്ലി കൈയ്യെല്ലൊടിച്ചത്. മോഹനന്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
Keywords: Youth, Case, Police, Patla, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.