city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com 18.01.2015) റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ട് ചിത്താരിയില്‍ നിന്നും ബേക്കല്‍ ജംങ്ഷനിലേക്ക് വാഹന റാലി നടത്തിയതിന് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭവം.

ചിത്താരിയിലെ വരനെയും ആനയിച്ചു കൊണ്ട് നിരവധി കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ ബേക്കല്‍ ജംങ്ഷനിലെ വധുവിന്റെ വീട്ടിലേക്ക് യുവാക്കള്‍ വാഹന റാലി നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റു വാഹനങ്ങള്‍ക്ക് തടസം നേരിട്ടതോടെയാണ് പോലീസ് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തത്.

വാഹന റാലിയില്‍ പങ്കെടുത്ത ബൈക്ക്, കാര്‍ തുടങ്ങിയവയുടെ നമ്പര്‍ ശേഖരിച്ചാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബേക്കല്‍ എസ്.ഐ പി. നാരായണന്‍ പറഞ്ഞു.

ബസിലെയും മറ്റു യാത്രക്കാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് റാലിയെ കുറിച്ച് അന്വേഷിച്ചത്. വാഹന റാലി തടയുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പോലീസ് അതിന് തയ്യാറായില്ല. ഇത്തരത്തില്‍ വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി നടത്തുന്നത് നേരത്തെ തന്നെ മഹല്ല്, സംയുക്ത ജമാഅത്തുകളും വിലക്കിയിരുന്നുവെങ്കിലും യുവാക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടര്‍ന്നാണ് പോലീസിനെ കേസെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

Keywords : Police, Complaint, Kasaragod, Kerala, Bekal, Chittari, Wedding, Case against groom and friends for disturbing public. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia