വിഷം കലര്‍ത്തിയ ശീതളപാനീയം മക്കള്‍ക്ക് ബലമായി നല്‍കിയ പിതാവിനെതിരെ വധശ്രമത്തിന് കേസ്
Sep 16, 2016, 11:09 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 16/09/2016) പിഞ്ചുമക്കള്‍ക്ക് വിഷം കലര്‍ത്തിയ ശീതളപാനീയം ബലപ്രയോഗത്തിലൂടെ നല്‍കിയ പിതാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. മാലോം ചുള്ളിയിലെ ജോയിക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരാഴ്ച മുമ്പ് കുടുംബവഴക്കിനിടെ ജോയി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ സംഭവത്തില്‍ ജോയിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നതറിഞ്ഞ ജോയി മക്കളെ വിഷം കൊടുത്ത് കൊല്ലാനും തുടര്‍ന്ന് ആത്മഹത്യ ചെയ്യാനും പദ്ധതിയിടുകയായിരുന്നു.
ഉത്രാടനാളില്‍ മദ്യലഹരിയിലെത്തിയ ജോയി എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളെ ബലമായി വിഷം കലര്‍ത്തിയ ശീതളപാനീയം കുടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ജോയിയും വിഷം കഴിച്ചു. കുട്ടികള്‍ ജോയിയുടെ പിടിയില്‍ നിന്നും കുതറിയോടി അയല്‍വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ കുട്ടികളെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. വിഷം കഴിച്ച് വീട്ടില്‍ അബോധാവസ്ഥയിലായിരുന്ന ജോയിയെയും സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് കുടുംബവഴക്കിനിടെ ജോയി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഭാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ സംഭവത്തില്‍ ജോയിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നതറിഞ്ഞ ജോയി മക്കളെ വിഷം കൊടുത്ത് കൊല്ലാനും തുടര്‍ന്ന് ആത്മഹത്യ ചെയ്യാനും പദ്ധതിയിടുകയായിരുന്നു.
എന്നാല്‍ കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് ജീവാപായമില്ലാതെ രക്ഷപ്പെട്ടത്. ജോയി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജോയിക്ക് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. ആത്മഹത്യാശ്രമത്തിനും ജോയിക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്തായിരുന്ന ജോയി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.
Keywords: Vellarikundu, Kasaragod, Case, Kerala, Case against father for giving poison mix drink sons