city-gold-ad-for-blogger

ചന്ദ്രഗിരിപ്പുഴയില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റിന്റെ പരാതിയില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 07.10.2017) ചന്ദ്രഗിരിപ്പുഴയില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ പരാതിയില്‍ കരാറുകാരനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പാലത്തിന്റെ കൈവരി പുതുക്കിപ്പണിയുന്നതിന് കരാര്‍ ഏറ്റെടുത്ത വെള്ളിക്കോത്ത് സ്വദേശി വേണുവിനെതിരെയാണ് പോലീസ് കേസെടുത്തത്. ഐ പി സി 269, കേരള പോലീസ് ആക്ട് 128 എന്നിവ പ്രകാരമാണ് പുഴ മലിനമാക്കിയതിന് പോലീസ് കേസെടുത്തിരിക്കുന്നത്.

ചന്ദ്രഗിരിപ്പുഴയില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റിന്റെ പരാതിയില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തു

ഏതാനും മാസം മുമ്പ് മീന്‍ ലോറിയിടിച്ച് ചന്ദ്രഗിരി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് കൈവരി പുനര്‍നിര്‍മിച്ചത്. പുനര്‍നിര്‍മിക്കുമ്പോള്‍ പഴയ സിമന്റ് അവശിഷ്ടങ്ങള്‍ സമീപം കൂട്ടിയിട്ടിരുന്നു. ശനിയാഴ്ച രാവിലെ സിമന്റ് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളുമ്പോള്‍ ഇതുവഴി വരികയായിരുന്ന ഡിസിസി പ്രസിഡന്റും പ്രവാസി കോണ്‍ഗ്രസ് നേതാവ് പത്മരാജനും നാട്ടുകാരും ചേര്‍ന്ന് ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഹക്കീം കുന്നില്‍ ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ് എന്നിവരെ വിളിച്ച് പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കരാറുകാരനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരാറുകാരന്‍ സിമന്റ് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളിയതെന്ന് ആരോപണമുണ്ട്.

കരാറുകാരനെതിരെ മാത്രമാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്വമേധയ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് വകുപ്പ് മന്ത്രി തന്നെ ഡിസിസി പ്രസിഡന്റിനോട് വ്യക്തമാക്കിയിരുന്നു. പാലത്തില്‍ ലോറി നിര്‍ത്തിയിട്ട് സിമന്റ് അവശിഷ്ടങ്ങള്‍ ലോറിയിലേക്ക് മാറ്റുമ്പോള്‍ ഗതാഗത തടസം ഉണ്ടാകുമെന്ന ന്യായം പറഞ്ഞാണ് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളിയത്.

ലോറിയിടിച്ച് തകര്‍ത്ത പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചു; പൊളിഞ്ഞ കൈവരിയുടെ അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു, സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

Keywords:  Kerala, kasaragod, news, DCC, case, River, Chandragiri-river, Case against contractor on dumping construction waste into river 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia