city-gold-ad-for-blogger

കെ സുരേന്ദ്രന്റെ അപരനായി മത്സരിച്ചയാള്‍ക്ക് ഭീഷണി; ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബദിയടുക്ക: (www.kasargodvartha.com 24/07/2016) മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഏതാനും ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സ്വതന്ത്ര സ്ഥാനാര്‍ഥി പഡ്രെ കുത്താജെയിലെ സുന്ദരയുടെ പരാതിയിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ പി ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്.

സുന്ദര പിടിച്ച വോട്ടുകളാണ് ബി ജെ പിയുടെ തോല്‍വിക്ക് കാരണമായതെന്ന് ഇതോടെ പ്രചാരണവുമുണ്ടായി. ഇതേ തുടര്‍ന്ന് സുന്ദരയെ ഫോണില്‍ വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് സുന്ദര ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് സുന്ദര കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.

കെ സുരേന്ദ്രന്റെ അപരനായി മത്സരിച്ചയാള്‍ക്ക് ഭീഷണി; ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്


Related News: മഞ്ചേശ്വരത്തെ അപരന്‍ കെ. സുരേന്ദ്രന് പാരയായി

Keywords : K. Surendran, Complaint, Election 2016, Court, Kasaragod, Manjeshwaram, Badiyadukka.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia