ഏറ്റുമുട്ടലിനിടെ നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ സ്മാരക സ്തൂപം തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 3, 2018, 16:13 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 03/04/2018) മാവുങ്കാല്‍ മേലടുക്കത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തിനിടയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ സ്മാരക സ്തൂപം തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ബി രാഗേഷിന്റെ പരാതിയില്‍ മേലടുക്കത്തെ അഭിജിത്ത് ടി എസ്, മണികണ്ഠന്‍, കാട്ടുകുളങ്ങരയിലെ സൗരവ്, കല്ല്യാണ്‍ റോഡിലെ സുമേഷ്, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ എ സന്തോഷ് കുമാര്‍ കേസെടുത്തത്.
സ്തൂപം തകര്‍ത്തതില്‍ 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. 31ന് ഹനുമന്ദ് ജയന്തി ആഘോഷത്തിനിടെ ഷോഘയാത്ര കഴിഞ്ഞ ഉടനെയാണ് അക്രമം നടന്നത്. സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയുമാണ് ചെയ്തതെന്ന് സിപിഎം വൃത്തങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഹനുമന്ദ് ജയന്തി ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കിയത് സിപിഎമ്മാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതിനിടെ സംഘര്‍ഷത്തിന് പാര്‍ട്ടികളുടെ നിറം നല്‍കേണ്ടെന്നും സംഘര്‍ഷത്തിന് പാര്‍ട്ടിയുടെ നിറം നല്‍കേണ്ടെന്നും രണ്ട് പ്രദേശത്തുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണ് ഇതെന്നും ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന്‍ പറഞ്ഞു.
Keywords: News, Kanhangad, Kasaragod, CPM, BJP, Complaint, Case, Case against BJP Volunteers for demolishing monumental stupa