സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്
Nov 30, 2017, 14:20 IST
നീലേശ്വരം: (www.kasargodvartha.com 30.11.2017) ബിരിക്കുളം കാട്ടിപ്പൊയിലില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗുരുതരമായി പരിക്കേറ്റ സിപിഎം കാട്ടിപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രാഞ്ച് സെക്രട്ടറി കെ വിദ്യാധരന്‍(38), ബിജെപി പ്രവര്‍ത്തകനായ കെ എന്‍ ബാബു (35) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ബിജെപി പ്രവര്‍ത്തകനായ ബാബു വിദ്യാധരന്റെ ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയതിനെക്കുറിച്ച് ചോദിക്കാന്‍ സുഹൃത്തായ ദിവാകരനൊപ്പം ചെന്നതായിരുന്നു. ഇതിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബാബുവിന്റെ കൈയ്യിലുണ്ടായിരുന്ന റബ്ബര്‍ വെട്ടാനുള്ള കത്തി ഉപയോഗിച്ച് വിദ്യാധരന്റെ പുറത്തും കൈയ്ക്കും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാധരനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാധരനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
സംഭവത്തില്‍ പരിക്കേറ്റ ബാബുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ ബാബുവിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാധരന്റെ റബ്ബര്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം റബ്ബര്‍ വെട്ടാന്‍ മറ്റൊരാളെയാണ് വിദ്യാധരന്‍ ഏല്‍പ്പിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് വിദ്യാധരന്റെ അടുത്ത ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു.
Related News: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nileshwaram, Kerala, News, Case, Police, Investigation, Hospital, Case against BJP activists for stabbing CPM branch secretary.