അമിത വാടക ചോദ്യം ചെയ്തതിന് തുറിച്ചുനോക്കിയതായി പരാതി; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
Jan 31, 2019, 11:37 IST
നീലേശ്വരം: (www.kasargodvartha.com 31.01.2019) അമിത വാടക ചോദ്യം ചെയ്തതിന് തുറിച്ചുനോക്കിയതായി പരാതി. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ ഷംന മന്‍സിലിലെ സജിന റഷീദിന്റെ (36) പരാതിയില്‍ കെ എല്‍ 60 ബി 3744 നമ്പര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീലേശ്വരം എന്‍ കെ ബി എം എ യു പി എസ് സമീപത്ത് നിന്ന് രാജാസ് സ്‌കൂളിനു സമീപത്തേക്ക് യാത്ര ചെയ്ത തന്നോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ അമിത വാടക വാങ്ങുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ തുറിച്ചു നോക്കിയെന്നുമാണ് സജിനയുടെ പരാതി.
Keywords: Case against Auto driver for watching Passenger!, Nileshwaram, News, Kasaragod, Complaint, Auto Driver, Case, Police, Rent, Kerala.