19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
Dec 23, 2016, 11:10 IST
ബദിയടുക്ക: (www.kasargodvartha.com 23/12/2016) 19 കാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക നടുബയലിലെ 19 കാരിയുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവറായ പെര്‍ള ബേഗപ്പദവിലെ ഹരീഷി (28)നെതിരെ പോലീസ് കേസെടുത്തത്.
ഒന്നര വര്‍ഷത്തോളമായി ഹരീഷും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയായതോടെ യുവാവ് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറി വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്തതോടെ പ്രതി ഹരീഷ് ഒളിവില്‍ പോയി. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, Badiyadukka, Molestation, case, Police, complaint, Case against auto driver for molesting 19 year old.