കള്ളവോട്ട്: യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റിനെ അക്രമിച്ച 8 വിമത വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Nov 3, 2015, 09:49 IST
ബേക്കല്‍: (www.kasargodvartha.com 03/11/2015) കള്ളവോട്ട്‌ചെയ്യാനുള്ള ശ്രമംതടഞ്ഞ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ ആളുകളായ എട്ട് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റായ സിദ്ദിഖിന്റെ പരാതിയിലാണ് യു ഡി എഫിലെ വിമത വിഭാഗത്തിനെതിരെ പോലീസ് കേസെടുത്തത്.
പള്ളിപ്പുഴ ഗവ. വെല്‍ഫയര്‍ സ്‌കൂളിലെ ബൂത്തില്‍ ഇലക്ഷന്‍ ഏജന്റായ സിദ്ദിഖ് വിമത സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ കള്ളവോട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇതിനെ ചോദ്യംചെയ്തതായും പറയുന്നു. പ്രകോപിതരായസംഘം സിദ്ദിഖിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. വോട്ടെടുപ്പ് കഴിഞ്ഞശേഷം സിദ്ദിഖ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
Keywords: Bekal, Kasaragod, Election 2015, Attack, Assault, Case, UDF, Rebel