വ്യാപാരിക്ക് കുത്തേറ്റത് പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍; 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Aug 20, 2015, 13:14 IST
കുമ്പള: (www.kasargodvartha.com 20/08/2015) ബന്തിയോട്ട് വ്യാപാരിക്ക് കുത്തേറ്റ സംഭവത്തില്‍ എട്ടംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു. മള്ളങ്കൈയിലെ ആഇശുമ്മയുടെ മകനും ബന്തിയോട്ട് മൊത്ത വ്യാപാരിയുമായ ആത്തിഫിനാണ് (32) ബുധനാഴ്ച രാവിലെ കുത്തേറ്റത്. ആത്തിഫിന്റെ പരാതിയില്‍ മംഗളൂരു ബന്തറിലെ മത്സ്യവ്യാപാരി ശിഹാബ്, കണ്ടാലറിയാവുന്ന ഏഴു പേര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തത്.
ശിഹാബും ആത്തിഫും തമ്മില്‍ നേരത്തെ ബിസിനസ് സംബന്ധമായ പണമിടപാട് തര്‍ക്കം നടന്നിരുന്നു. ശിഹാബ് ലക്ഷങ്ങള്‍ ആത്തിഫിന് നല്‍കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് വണ്ടിച്ചെക്ക് നല്‍കിയതിന് കോടതിയില്‍ കേസും നിലവിലുണ്ട്. ഇതിന്റെ പ്രതികാരമായാണ് ആത്തിഫിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ അക്രമം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
കുമ്പള സി ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിച്ചു. അതേ സമയം കുത്തേറ്റ മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ആത്തിഫ് അപകടനില തരണം ചെയ്തു.
Keywords: Kasaragod, Kerala, Kumbala, case, Assault, Attack, Stabbed, Police, Investigation, Case against 8 for stabbing shop keeper.
Advertisement:
ശിഹാബും ആത്തിഫും തമ്മില്‍ നേരത്തെ ബിസിനസ് സംബന്ധമായ പണമിടപാട് തര്‍ക്കം നടന്നിരുന്നു. ശിഹാബ് ലക്ഷങ്ങള്‍ ആത്തിഫിന് നല്‍കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് വണ്ടിച്ചെക്ക് നല്‍കിയതിന് കോടതിയില്‍ കേസും നിലവിലുണ്ട്. ഇതിന്റെ പ്രതികാരമായാണ് ആത്തിഫിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ അക്രമം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
കുമ്പള സി ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിച്ചു. അതേ സമയം കുത്തേറ്റ മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ആത്തിഫ് അപകടനില തരണം ചെയ്തു.
Related News: ബന്തിയോട്ട് വ്യാപാരിക്ക് കുത്തേറ്റു
Advertisement: