കടകള്‍ക്ക് കല്ലേറ്; 70 പേര്‍ക്കെതിരെ കേസ്
Jul 10, 2013, 16:24 IST
കാസര്‍കോട്: ചൂരി മീപ്പുഗുരിയിലെ സാബിത്ത് (18) കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഞായറാഴ്ച കാസര്‍കോട്ടെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 70 പേര്‍ക്കെതിരെ ടൗണ്‍പോലീസ് കേസെടുത്തു. എം.ജി. റോഡിലെ കൃഷ്ണ ഹാര്‍ഡ്‌വേഴ്‌സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഉടമ കെ. സുരേഷിന്റെ പരാതിയില്‍ 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കല്ലേറില്‍ 20,000 രൂപയുടെ നഷ്ടമുണ്ടായതായി പറഞ്ഞു.
ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലെ കണ്ണന്‍ ടെക്‌സ്‌റ്റൈല്‍സിന് കല്ലെറിഞ്ഞ് ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന ഉടമ കെ. ഭവാനിയുടെ പരാതിയില്‍ 20 പേര്‍ക്കെതിരെയും കേസെടുത്തു. കല്ലേറില്‍ കടയുടെ നെയിംബോര്‍ഡ് തകര്‍ന്നിരുന്നു.
തുരുത്തി കടവില്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി അരമങ്ങാനത്തെ എം. ബിനുവിനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പോലീസ് കേസെടുത്തു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

തുരുത്തി കടവില്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി അരമങ്ങാനത്തെ എം. ബിനുവിനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പോലീസ് കേസെടുത്തു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Keywords: Kasaragod, Stone, Police, case, Choori, Auto Driver, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.