ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലനിധിയുടെ ഭാഗമായി നടപ്പിലാക്കിയ ഗാര്‍ഹിക ശൗചാലയ നിര്‍മാണത്തില്‍ ക്രമക്കേട്; ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
Jan 5, 2017, 14:35 IST
കാസര്‍കോട്: (www.kasargodvartha.com 05/02/2017) ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 2014ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം ജലനിധി നടപ്പിലാക്കിയ ഗാര്‍ഹിക ശൗചാലയ നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. 388 ഗുണഭോക്താക്കള്‍ക്ക് 15,400 രൂപ വിതം നല്‍കേണ്ട പദ്ധതിയില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ക്കൊപ്പം ജലനിധി ഉദ്യോഗസ്ഥരായ നാല് മുതല്‍ ഏഴ് വരെ പ്രതികളും ഗൂഡാലോചന നടത്തി അനര്‍ഹര്‍ക്ക് പദ്ധതി തുക വീതിച്ചുനല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഗുണഭോക്തൃസമിതികളുടെ ഫെഡറേഷന്‍ (ബി.ജി. ഫെഡറേഷന്‍) സെക്രട്ടറി ടി വി ജോസ്, വൈസ് പ്രസിഡന്റ് സി ജെ പാപ്പച്ചന്‍, ട്രഷറര്‍ മേരി ആന്റണി, ജലനിധി പ്രൊജക്ട് കമ്മീഷണര്‍, ജൂനിയര്‍ പ്രൊജക്ട് കമ്മീഷണര്‍, ജലനിധി കമ്മ്യൂണിറ്റി സീനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി രഘുരാമന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അര്‍ഹരായവര്‍ക്ക് സഹായം നല്‍കാതെ അനര്‍ഹരായവര്‍ക്ക് ഗൂഡാലോചന നടത്തി സഹായം നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് കേസെടുത്തിരിക്കുന്നത്.
Keywords: Panchayath, Kasaragod, Kerala, Case against 7 including officers, East Eleri Panchayat