കോളജ് പരിസരത്ത് പെണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ പഞ്ചുകൊണ്ട് ആക്രമിച്ചു; 7 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Oct 21, 2016, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 21/10/2016) കോളേജ് പരിസരത്ത് പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പഞ്ചുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ഗവ. കോളേജിലെ രണ്ടാംവര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥിയും നായന്‍മാര്‍മൂലയിലെ കെ എ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബൂബക്കര്‍ നബീലിന്റെ പരാതിയില്‍ ഇതേ കോളേജിലെ മറ്റു വിദ്യാര്‍ത്ഥികളായ ബിലാല്‍, സിദ്ദീഖ്, ഉമ്മര്‍, സാബിത്, അഷ്ഹാഖ്, തസ്ലീം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കാസര്‍കോട് ഗവ. കോളേജില്‍ ക്ലാസ് വിട്ട ശേഷം പുറത്തിറങ്ങിയ അബൂബക്കര്‍ നബീല്‍ കോളജ് പരിസരത്ത് വെച്ച് സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചിരുന്നു. ഇതുകണ്ട് പ്രകോപിതരായ ബിലാലിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ സദാചാരഗുണ്ടകള്‍ ചമഞ്ഞ് നബീലിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും പഞ്ചുകൊണ്ട് മുഖത്ത് കുത്തുകയുമായിരുന്നു. പരിക്കേറ്റ നബീല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Keywords: Kasaragod, Kerala, Students, case, College, Attack, Hospital, case against 7 for attacking student.