സി.പി.എം. വനിതാ നേതാവിനേയും ഓട്ടോ ഡ്രൈവറേയും അനന്തപുരത്ത് അക്രമിച്ചു; 7 പേര്‍ക്കെതിരെ കേസ്
Jan 14, 2015, 11:14 IST
കുമ്പള: (www.kasargodvartha.com 14/01/2015) സി.പി.എം. വനിതാ നേതാവിനേയും ഓട്ടോ ഡ്രൈവറേയും അനന്തപുരത്ത് അക്രമിച്ചു. ബന്തടുക്ക എച്ചിക്കുഴി ഹൗസില്‍ കൃഷ്ണന്റെ ഭാര്യ സി.ആര്‍. ഉഷ(40)യെയും ഇവര്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറേയുമാണ് അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം അന്തപുരത്തേക്ക് പോകുമ്പോള്‍ ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ അക്രമിക്കുകയും ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഉഷയുടെ പരാതി. അക്രമ കാരണം വ്യക്തമല്ല.

Keywords: Attack, CPM Leader, Auto Driver, Injured, Complaint, Case, Kasaragod, Kerala, Case against 7 for assaulting CPM leader.