ഡോക്ടറെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്
Jun 25, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2016) ഡോക്ടറെ വീട്ടില്‍ കയറി അക്രമിക്കുകയും ക്ലിനിക് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു എന്ന പരാതിയില്‍ ബന്ധുക്കളായ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതിഞ്ഞാലിലെ ഡോ. ശരീഫിന്റെ പരാതിയില്‍ ബന്ധുക്കളായ കുണിയ ഇബ്രാഹിം ഹാജി, ഭാര്യ ഫാത്തിമ, മക്കളായ ഫഹമിയ, ഫരീസ, ആഇശ, സമീറ എന്നിവര്‍ക്കെതിരെയാണ് ഹോസ് ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കുണിയ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തില്‍ ശരീഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ക്ലിനിക് ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും അതിക്രമം തടയാന്‍ ശ്രമിച്ച ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബ സംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
Keywords: Kasaragod, Case, Assault, Kanhangad, Doctor, Clinic, Police, Complaint, Evening, Family, Problem.