സിപിഎം പദയാത്രയിലേക്ക് ബൈക്കോടിച്ചുകയറ്റി; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 10, 2015, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/08/2015) സി.പി.എം പദയാത്രയിലേക്ക് ബൈക്കോടിച്ചുകയറ്റിയെന്ന പരാതിയില്‍ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ കല്ലുരാവിയില്‍ വെച്ചാണ് പദയാത്രക്ക് നേരെ ആക്രമണമുണ്ടായത്.
ഓഗസ്റ്റ് 11 ന് സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ പ്രചരണാര്‍ത്ഥം കൊവ്വല്‍ എകെജി നഗറില്‍ നിന്നും ആരംഭിച്ച കാല്‍നടപ്രചരണ ജാഥയിലേക്ക് കെ.എല്‍ 60 എഫ് 4241, കെ.എല്‍ 60 ഇ 8211 എന്നീ നമ്പര്‍ മോട്ടോര്‍ സൈക്കിളുകളില്‍ ലീഗ് പതാകയുമായെത്തിയ ആറുപേര്‍ ബൈക്കോടിച്ചുകയറ്റുകയായിരുന്നുവെന്ന്് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു.
സിപിഎം പ്രര്‍ത്തകര്‍ തിരിച്ചടിക്കൊരുങ്ങിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസെത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. ഇതുസംബന്ധിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Keywords : CPM, March, Muslim-league, Complaint, Case, Police, Kanhangad, Kasaragod, Bike.
Advertisement: