ഭാസ്‌കര കുമ്പള ദിനാചരണം: ഏരിയാ സെക്രട്ടറി അടക്കം 500 പേര്‍ക്കെതിരെ കേസ്
Apr 23, 2012, 11:44 IST
ഞായറാഴ്ച വൈകിട്ടാണ് കുമ്പള ടൗണില്‍ പ്രകടനവും പോലീസ് സ്‌റ്റേഷന്‍ റോഡില്‍ പൊതുയോഗവും നടന്നത്. സിപിഎമ്മിന് അനുമതിയില്ലാതെ പൊതുയോഗം നടത്താന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസും, ബിജെപിയും, ലീഗും രംഗത്ത് വന്നിട്ടുണ്ട്. ഹൈക്കോടതി വിധി ലംഘിച്ചാണ് സിപിഎം പൊതുയോഗം നടത്തിയതെന്നാണ് ഈ കക്ഷികള്‍ ആരോപിക്കുന്നത്. മള്ളംങ്കൈയ്യില്‍ പ്രദേശികമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഉറൂസ് പരിപാടി പോലും നിര്‍ത്തിവെച്ച പോലീസ് സിപിഎമ്മിന് ഹൈക്കോടതി വിധി ലംഘിച്ച് പ്രകടനം നടത്താനും പൊതുയോഗം നടത്താനും അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസും ലീഗും രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തത്.
Keywords: Case, Kasaragod, DYFI, Kumbala