മൊഗ്രാല്‍ പെര്‍വാഡ് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവം; അഞ്ച് പേര്‍ക്കെതിരെ കേസ്
May 7, 2016, 12:01 IST
കുമ്പള: (www.kasargodvartha.com 07/05/2016) പെര്‍വാര്‍ഡ് കൊപ്ര ബസാറിന് സമീപം രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. പെര്‍വാഡിലെ ഷംസുദ്ദീന്‍ (28), മുഹമ്മദ് ഹനീഫ് (30) എന്നിവരെ വെട്ടിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.
മുഹമ്മദ് ഹനീഫയുടെ പരാതിയില്‍ പോത്ത് മുഹമ്മദ്, മുഹമ്മദലി, സുഹാസ് റഫീഖ്, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അക്രമി സംഘത്തില്‍പ്പെട്ട വാറന്‍ഡ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് തങ്ങളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസില്‍ മുഹമ്മദ് ഹനീഫ നല്‍കിയ മൊഴി.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മൊഗ്രാലിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ കാറിലും ബൈക്കിലുമെത്തിയ സംഘമാണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഇരുവരും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഷുസുദ്ദീന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Keywords: Kasaragod, Kumbala, Mogral, Police, Youth, Case, Stabbed, Kopra bazar, Muhammed Haneef, Pervad, Manglore Hospital.