പിഞ്ചുകുഞ്ഞിനെയും മാതാവിനെയും മുറിയിലിട്ട് പീഡിപ്പിച്ചതായി പരാതി
Nov 1, 2012, 15:00 IST

കഴിഞ്ഞ ദിവസം മൊഗ്രാല്‍ കൊപ്പളത്താണ് സംഭവം. ഉപ്പള മണ്ടേക്കാപ്പ് സ്വദേശി മൊയ്തീന് കുഞ്ഞിയുടെ മകള്‍ സൈബുന്നിസ(22) ആണ് ആശുപത്രിയില്‍ കഴിയുന്നത്. 2010 ജുലൈ മൂന്നിനാണ് സൈബുന്നിസയും കൊപ്പളത്തെ ജലീലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് രണ്ടുലക്ഷം രൂപയും 60 പവനും നല്‍കിയതായി വീട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപെട്ട് നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈബുന്നിസയേയും മകളേയും മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ ബഹളം കേട്ട് അയല്‍വാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് മാതാവെത്തി അമ്മയെയും കുഞ്ഞിനെയും മോചിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജലീല്‍, ഭര്‍തൃമാതാവ് ഫാത്വിമ, സഹോദരങ്ങളായ ആഇശ, ഹമീദ്, നബീസ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.
Keywords: Kerala, Kasaragod, Kumbala, House-wife, Husband, Dowry, Nigber, Neighbor, Mother, Malayalam News, Kerala Vartha