ഭര്‍തൃവീട്ടിലെത്തിയ യുവതിക്കും മകള്‍ക്കും മര്‍ദനം; ഗള്‍ഫിലുള്ള ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്
Sep 23, 2016, 11:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/09/2016) ഭര്‍തൃവീട്ടിലെത്തിയ യുവതിയെ തലക്കടിച്ചും മകളെ തള്ളിയിട്ടും പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം മച്ചംപാടിയിലെ റൈഹാന (25), മകള്‍ മുബഷിറ (മൂന്ന്) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ മംഗളൂരു കാഞ്ചൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് ബായാറിലെ മൊയ്തീന്‍, രണ്ടാം ഭാര്യ നഫീസ, മൊയ്തീന്റെ പിതാവ് ഇബ്രാഹിം, മാതാവ് സഫിയ, സഹോദരന്‍ നാസര്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ഗള്‍ഫിലുള്ള മൊയ്തീന്റെ ഒത്താശയോടെയാണ് അക്രമമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്തീനെതിരെയും പോലീസ് കേസെടുത്തത്.
നാലു വര്‍ഷം മുമ്പാണ് മൊയ്തുവും റൈഹാനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തിരിഞ്ഞുനോക്കാതായി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ബുധനാഴ്ച മൊയ്തുവിന്റെ ബായാറിലെ വീട്ടിലെത്തിയതായിരുന്നു റൈഹാന. ഇവിടെ വെച്ചാണ് ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും മകളെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും ചെയ്തതെന്നാണ് പരാതി.

Keywords: Kasaragod, Kerala, Manjeshwaram, case, complaint, Investigation, Attack, Assault, Family, husband, House-wife, Child, Case against 5 for assaulting woman and daughter.