കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെയും മകനെയും ഓട്ടോതടഞ്ഞ് ആക്രമിച്ച 5 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
May 18, 2016, 08:00 IST
പിലിക്കോട്: (www.kasargodvartha.com 18.05.2016) വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെയും മകനെയും ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്റെ മകന്‍ സാഗറിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ വിഷ്ണു, സുനില്‍, അജീഷ്, ഹരികൃഷ്ണന്‍ തുടങ്ങി അഞ്ച് പേര്‍ക്കെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്.
പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് പോളിംഗ് ബൂത്തിലേക്ക് വോട്ടുചെയ്യാന്‍ ഓട്ടോയില്‍ പോവുകയായിരുന്ന സാഗറിനെയും മാതാവിനെയും വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ ഓട്ടോതടഞ്ഞ് മര്‍ദിക്കുകയായിരുന്നു. ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Pilicode, Congress, Auto-rickshaw, CPM, Police, Case, Hospital, Vishnu, Kunhikannan, Wife, Case against 5 CPM activists for assaulting congress leader.