പി.എസ്.സി ഓഫീസ് അതിക്രമം: നേതാക്കളുള്‍പെടെ 400 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 9, 2013, 10:47 IST
കാസര്‍കോട്: പി.എസ്.സി ഓഫീസ് ഉപരോധിക്കുകയും ഒ.എം.ആര്‍ ഷീറ്റുകള്‍ കീറി എറിയുകയും ചെയ്ത സംഭവത്തില്‍ നേതാക്കളുള്‍പെടെ നാനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മടിക്കൈ കമ്മാരന്‍, എസ്. കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍ പി. രമേശ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
പി.എസ്.സി പരീക്ഷയ്ക്ക് മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ജില്ലാ പി.എസ്.സി ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ തുടങ്ങിയ വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷ മുടങ്ങി. 7,125 പേര്‍ പരീക്ഷ എഴുതാനാകാതെ മടങ്ങുകയും ചെയ്തു. ജില്ലയില്‍ 26 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച പി.എസ്.സി പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കേണ്ട പരീക്ഷയ്ക്ക് അതത് കേന്ദ്രങ്ങളിലേക്ക് 11 മണിക്ക് മുമ്പ് തന്നെ ചോദ്യപേപ്പറുകളും മറ്റും എത്തിക്കണം. ഉപരോധം മൂലം പി.എസ്.സി ഓഫീസ് തുറക്കാന്‍ കഴിയാതിരിക്കുകയും സമരക്കാര്‍ ഒ.എം.ആര്‍ ഷീറ്റുകള്‍ കെട്ടുകളോടെ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പരീക്ഷകള്‍ മാറ്റിവെച്ചത്.
പി.എസ്.സി പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയത് കന്നഡ ഭാഷ മാതൃഭാഷയായിട്ടുള്ളവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും പ്രസ്തുത നിബന്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി കാസര്‍കോട് പുലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി ഓഫീസ് ഉപരോധിച്ചത്. മൂന്നു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് പി.എസ്.സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടേക്കുള്ള വഴികളിലും കോണിപ്പടികളിലും കുത്തിയിരുന്ന പ്രവര്‍ത്തകര്‍ ജീവനക്കാരെ ഓഫീസിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. പോലീസിനെയും അവിടേക്ക് പ്രവേശിക്കാന്‍ വിട്ടില്ല. അതിനിടയിലാണ് ജനലിലൂടെ കൈയ്യിട്ട് ഒ.എം.ആര്‍ ഷീറ്റുകള്‍ കെട്ടുകളോടെ വലിച്ചെടുത്ത് താഴേക്ക് പറത്തുകയും കീറി എറിയുകയും ചെയ്തത്. തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ നിര്‍ത്തിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
Keywords: PSC Exam, Kasaragod, Kerala, BJP, Strike, Case, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.