city-gold-ad-for-blogger

വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 28/03/2015) വിവാഹം മുടക്കുമെന്ന്
 ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി വിഷം കഴിച്ച്  ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള ശാന്തിപ്പള്ളത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ പതിനെട്ടുകാരിയാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സുലൈമാന്‍ ഹാജിയും പെണ്‍കുട്ടിയുടെ ബന്ധുക്കളുമടക്കം നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കുമ്പള സി.ഐ. കെ.പി.സുരേഷ് ബാബു യുവതിയുടെ മൊഴിയെടുത്തിരുന്നു. പെണ്‍കുട്ടിയും കര്‍ണാടക സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹം നടക്കാനിരിക്കെയാണ് സുലൈമാന്‍ ഹാജി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹം മുടക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കാന്‍ സുലൈമാന്‍ ഹാജി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് നിരസിക്കപ്പെട്ടതിലുള്ള വിരോധമാണ് ഫോണ്‍ ഭീഷണിക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.

പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ വിദ്യാനഗര്‍ പോലീസ് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: 4 പേര്‍ക്കെതിരെ കേസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords: Kasaragod, Kerala, Kumbala, suicide-attempt, Treatment, Case, Police, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia