ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി കുഴഞ്ഞുവീണു മരിച്ചു; ഒരുസംഘം ആശുപത്രിയുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു, 4 പേര്‍ക്കെതിരെ കേസ്
Sep 5, 2016, 11:00 IST
ഉപ്പള: (www.kasargodvartha.com 05/09/2016) ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി കുഴഞ്ഞുവീണു മരിച്ചു. മഞ്ചേശ്വരം സ്വദേശി ഇബ്രാഹി (53)മാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിമിനെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ ഇബ്രാഹിം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഡോക്ടര്‍മാരെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതിനിടെ ഒരു സംഘം രോഗിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് രണ്ട് ജനല്‍ ഗ്ലാസുകളും കൗണ്ടറും തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Uppala, hospital, Death, Attack, Police, complaint, case, Investigation, Case against 4 for attacking hospital.