കാറിലിരുന്ന് ഫോണില്‍ വിവാഹം ക്ഷണിക്കുകയായിരുന്ന യുവാവിനെയും സുഹൃത്തിനേയും അക്രമിച്ചു; നാല് പേര്‍ക്കെതിരെ കേസ്
Apr 10, 2015, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 10/04/2015) കാറിലിരുന്ന് സുഹൃത്തിനൊപ്പം ഫോണില്‍ വിവാഹം ക്ഷണിക്കുകയായിരുന്ന യുവാവിനെയും സുഹൃത്തിനേയും അക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ചേരങ്കൈ കടപ്പുറം കെ.കെ. ഹൗസിലെ മുഹമ്മദിന്റെ മകന്‍ കെ.കെ. സിറാജി (26) നെയും സുഹൃത്ത് ഫാറൂഖിനെയും അക്രമിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്.
കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയും ഭാസ്‌കരന്‍ എന്നയാളുടെ മരുമകനുമെതിരെയാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി 10.40 മണിയോടെ ചേരങ്കൈ കടപ്പുറം റേഡില്‍ വെച്ചാണ് സംഭവം. കാറില്‍ വെച്ച് ഫോണില്‍ വിവാഹം ക്ഷണിച്ചുകൊണ്ടിരിക്കുകയായിരുന്ന സിറാജിനെയും ഫാറൂഖിനെയും കാറില്‍ നിന്നും വലിച്ചിഴച്ച് പുറത്തിട്ട് വടി കൊണ്ടടിക്കുകയും ചവിട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
11 കാരന്റെ തൊണ്ടയില്‍ കുളയട്ട; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Keywords: Kasaragod, Kerala, Assault, complaint, Police, case, Attack, marriage, Mobile Phone, Call, Case against 4 for assaulting youths.
Advertisement: